SPORTS

ഗില്ലും പന്തും ജുറേലും വീണു, രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടം; 500+ ലക്ഷ്യമിട്ട് ഇന്ത്യ; എറിഞ്ഞിടുമോ അഫ്‍ഗാൻ?


മുല്ലൻപുർ ∙ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം. സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (177 പന്തിൽ 126), അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് (121 പന്തിൽ 81), ധ്രുവ് ജുറേൽ (20 പന്തിൽ 19) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു ഇന്നു നഷ്ടമായത്. ആദ്യ സെഷൻ പൂർത്തിയായപ്പോൾ ഇന്ത്യ 6ന് 475 എന്ന നിലയിലാണ്. വാഷിങ്ടൻ സുന്ദർ (25 പന്തിൽ 14*), അരങ്ങേറ്റക്കാരൻ മാനവ് സുതാർ (20 പന്തിൽ 9*) എന്നിവരാണ് ക്രീസിൽ.പിന്നീടെത്തിയ ധ്രുവ് ജുറേൽ, ഏകദിന ശൈലിയിൽ ബാറ്റുവീശയെങ്കിലും താരത്തെ സലീം ക്ലീൻ ബോൾഡാക്കി. സെഞ്ചറിയിലേക്ക് ബാറ്റു വീശിയ ഋഷഭ് പന്തിനെ അധികം വൈകാതെ ഹഷ്മത്തുള്ള ഷാഹിദിയും വീഴ്ത്തി. അഫ്ദഗാനിസ്ഥാനായി മുഹമ്മദ് സലീം നാല് വിക്കറ്റ് വീഴ്ത്തി.∙ ആദ്യദിനം അഫ്ഗാന് പൊള്ളി എന്നാൽ, കെ.എൽ.രാഹുലിന്റെയും (100) സായ് സുദർശന്റെയും (81) ക്ഷമയോടെയുള്ള ബാറ്റിങ് ഇന്ത്യയ്ക്കു മേൽക്കൈ നൽകി. 43–ാം ഓവറിൽ സായ് സുദർശൻ വീണെങ്കിലും രാഹുലിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആക്രമണം തുടങ്ങി. 67 റൺസ് കൂട്ടിച്ചേർത്ത സഖ്യം ടീം സ്കോർ 247ൽ എത്തിച്ചു. രാഹുലിനു ശേഷമെത്തിയ ഋഷഭ് പന്തും നിലയുറപ്പിച്ചു.


Source link

Back to top button