NEWS

എയർ ഇന്ത്യയും റിയാദ് എയറും ‘കോഡ് ഷെയറിങിന്’ , യാത്രക്കാർക്ക് എന്താണ് നേട്ടം?


ന്യൂഡൽഹി∙ എയർ ഇന്ത്യയും സൗദിയുടെ റിയാദ് എയർ വിമാനക്കമ്പനിയും തമ്മിൽ കോഡ്ഷെയറിങ് സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. റിയാദ് പോലെയുള്ള നഗരങ്ങളിൽ എയർ ഇന്ത്യ ഫ്ലൈറ്റിലെത്തുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ റിയാദ് എയറിന്റെ വിമാനത്തിൽ മറ്റ് നഗരങ്ങളിലേക്ക് പോകാമെന്നതാണ് മെച്ചം. അതുപോലെ ഡൽഹി, മുംബൈ ഹബ്ബുകളിൽ റിയാദ് എയർ വിമാനങ്ങളിലെത്തുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് എയർ ഇന്ത്യ വിമാനത്തിൽ മറ്റ് നഗരങ്ങളിലെത്താം.


Source link

Back to top button