LATEST NEWS

രണ്ടാംഘട്ട ചർച്ച സ്ഥിരീകരിച്ച് യുഎസ്: വാൻസ് ഇല്ല; വിറ്റ്കോഫും കുഷ്നറും പാക്കിസ്ഥാനിലേക്ക്


വാഷിങ്ടൻ/ടെഹ്റാൻ∙ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്ഥാനിൽ നടക്കുമെന്ന് സ്ഥിരീകരിച്ച് യുഎസ്. ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പുറപ്പെടും. ‘ചർച്ചയ്ക്കായി പ്രത്യേക പ്രതിനിധി വിറ്റ്കോഫും ജാരദ് കുഷ്നറും നാളെ പുലർച്ചെ പാക്കിസ്ഥാനിലേക്ക് പോകും’–വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. പാക്കിസ്ഥാനിലേക്ക് തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസ് ചർച്ച സ്ഥിരീകരിച്ചത്. ‘സമയബന്ധിതമായ പര്യടനം’ എന്നാണ് സന്ദർശനത്തെ അരഗ്ചി വിശേഷിപ്പിച്ചത്. ‘ഇസ്‌ലാമാബാദ്, മസ്കത്ത്,മോസ്കോ എന്നിവിടങ്ങളിലേക്ക് സമയബന്ധിതമായ ഒരു പര്യടനം നടത്തുന്നു. ഉഭയകക്ഷി ബന്ധം, പ്രാദേശിക വികസനം എന്നിവയിൽ നമ്മുടെ പങ്കാളികളുമായി കൂടിയാലോചന നടത്തുകയെന്നത് യാത്രയുടെ ഉദ്ദേശ്യം. അയൽക്കാർക്കാണ് നമ്മുടെ മുൻഗണന’–അരഗ്ചി എക്സിൽ കുറിച്ചു.


Source link

Back to top button