NEWS

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 9–ാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ


ഛണ്ഡിഗഡ്∙ പഞ്ചാബിലെ ഹോഷിയാർപുരിൽ 9–ാം ക്ലാസ് വിദ്യാർഥിനിയെ ബലാല്‍സംഗം ചെയ്തു. പുർഹിരൻ സ്വദേശിയായ ദീപക് കുമാർ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മേയ് ഇരുപതിനാണ് അതിക്രമം ഉണ്ടായത്. ഇതിനുശേഷം കടന്നുകളഞ്ഞ ദീപക്കിനായി തിരച്ചിൽ ആരംഭിച്ചു.ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയും ദീപക്കും പരിചയപ്പെടുന്നത്. തുടർന്ന് ഓൺലൈനിലൂടെ സൗഹൃദം തുടർന്നു. യുവാവ് പെൺകുട്ടിയുടെ വീടിന് സമീപം എത്താറുണ്ടായിരുന്നു. മേയ് 20ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. ഒഴിഞ്ഞ കെട്ടിടത്തിലെ മുറിയിലെത്തിച്ചാണ് യുവാവ് വിദ്യാർഥിനിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.


Source link

Back to top button