NEWS

ഇലക്ട്രിക് കാറിന് തീപിടിച്ചു; അപകടം യാത്രക്കാർ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ


കോഴിക്കോട്∙ കോവൂർ ഇരിങ്ങാടൻപള്ളി റോഡിൽ ഇലക്ട്രിക് കാറിന് തീപിടിച്ചു. പന്തീരാങ്കാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയത്തായിരുന്നു തീപിടിച്ചത്. ബോണറ്റ് ഭാഗത്ത് കേടുപാടുണ്ടായി. ആർക്കും പരുക്കുകളില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. പന്തീരാങ്കാവ് സ്വദേശിയുടെ ഇലക്ട്രിക് കാർ അദ്ദേഹത്തിന്റെ സുഹൃത്താണ് ഓടിച്ചിരുന്നത്. കാറിന്റെ മുൻവശത്തെ ബോണറ്റ് ഭാഗത്തുനിന്നാണ് പുക ഉയർന്നത്. കാറിന് തീപിടിക്കുന്നത് കണ്ട് ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടുകയും പെട്ടെന്ന് തീ അണയ്ക്കുകയും ചെയ്തു. 


Source link

Back to top button