LATEST NEWS

തിടുക്കം വേണ്ട, കൃത്യത മതി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം, വോട്ടെണ്ണൽ നീണ്ടേക്കും


തിരുവനന്തപുരം∙ ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയതോടെ വോട്ടെണ്ണല്‍ നീളാന്‍ സാധ്യത. ഫോം 20 സി അനുസരിച്ചുള്ള ഫലപ്രഖ്യാപനത്തിന് വൈകിട്ട് അഞ്ചു മണി ആകും എന്നാണു കരുതുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു. ഏഴു മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. അതു വിഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എട്ടു മണിക്ക് എണ്ണിത്തുടങ്ങും. അര മണിക്കൂറിനു ശേഷം ഇവിഎമ്മുകള്‍ എണ്ണും. ഇവിഎം മെഷീന്റെ ഫലം ആകും ആദ്യം വരികയെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.


Source link

Back to top button