LIFESTYLE
അകത്തേക്ക് കയറിയാൽ ‘ഫുട്ബോൾ കളിക്കാൻ സ്ഥലം’! വെറും 4.5 സെന്റിലെ അദ്ഭുതവീട്

സ്ഥലപരിമിതി മറികടന്ന് സൗകര്യങ്ങളുള്ള വീട് സഫലമാക്കിയ കഥ. കോഴിക്കോട് ബീച്ചിനടുത്താണ് ജിഗീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തൊട്ടടുത്ത് തറവാടുണ്ട്. അതിനോടുചേർന്ന് പുതിയ വീട് വേണം എന്നാഗ്രഹം. നോക്കുമ്പോൾ ബാക്കി ആകെയുള്ളത് നാലര സെന്റ്.അവിടെ ആഗ്രഹിക്കുന്ന പോലെയൊരു വീട് സഫലമാക്കാൻ സാധിക്കുമോ എന്ന് സംശയിച്ചു. സമീപിച്ച പലരും കൈമലർത്തി. ഒടുവിൽ ഡിസൈനർ ബിൻസ്ലാൽ കൈകൊടുത്തതോടെ പ്രൊജക്ട് ഓണായി. വെറും നാലര സെന്റിൽ സ്ഥിതിചെയ്യുന്ന വീട്ടിൽ പ്രതീക്ഷിക്കാവുന്നതിലും അധികം സൗകര്യങ്ങളുണ്ട് ഇവിടെ.ഇത്തിരി സ്ഥലത്ത്, ‘മുകളിലേക്ക് വളരുന്ന വീട്’ എന്ന ആശയമാണ് പ്രായോഗികം. അത് പ്രാവർത്തികമാക്കി. ചെറിയ പ്ലോട്ടിൽ ഫിറ്റാകാൻ സമകാലിക -ഫ്ലാറ്റ് ബോക്സ് എലിവേഷൻ നൽകി. ടെറസ് ഏരിയയ്ക്ക് മുകളിൽ എസിപി റൂഫിങ് നൽകി. ടെറസിൽ നിന്നാൽ കടൽകാറ്റ് ആസ്വദിക്കാം. അതിനാൽ ഇവിടം ഒരു പാർട്ടി സ്പേസ് ആയി വിഭാവനം ചെയ്തു.ലിവിങ്- ഡൈനിങ്-കിച്ചൻ എന്നിവ ഓപൺ ശൈലിയിൽ ഒരുക്കി. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലത തോന്നിക്കുന്നു. ലിവിങ് ഡബിൾ ഹൈറ്റിൽ ഒരുക്കിയതും ഗുണകരമായി. ഡബിൾഹൈറ്റ് ഭിത്തിയിൽ wpc പാനലിങ് ഒട്ടിച്ച് ഭംഗിയാക്കി.ഡൈനിങ്ങിന് അധികം സ്ഥലം കളഞ്ഞിട്ടില്ല. വശത്തുള്ള സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാം. തറവാട്ടിലേക്ക് ഇതുവഴി വരികയും പോവുകയും ചെയ്യാം. രണ്ടുവീടുകളെയും ബന്ധിപ്പിക്കുന്ന ഇടം കൂടിയാണിത്. സ്ഥലം ലഭിക്കാൻ ഇൻബിൽറ്റ് ഡിസൈനിൽ കിച്ചൻ ഒരുക്കി. എൻട്രി പോയിന്റ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കാം.മൂന്നു കിടപ്പുമുറികളാണ്. അത്യാവശ്യം വലുപ്പത്തിൽ മുറികൾ ഒരുക്കി. ഹെഡ്സൈഡ് പാനലിങ് ചെയ്ത് വ്യത്യസ്തത കൊണ്ടുവന്നു. ചുരുക്കത്തിൽ വീടിനകത്തേക്ക് കയറിയാൽ നാലര സെന്റിന്റെ പരിമിതിയിൽ നിർമിച്ച വീടാണെന്ന കാര്യമേ മറക്കും.Project facts Location- Calicut Plot- 4.5 cent Area-1900 Sq.ft Owner- Jigeesh Design- Binslal Aakar Architects, Calicut
Source link
CINEMA
CINEMA


