LIFESTYLE

അമ്മയും മകളും ഒരുക്കിയ സ്വർഗം: പുതിയ കാലത്തിന് ചേർന്ന വീട്; ഇത് കേരളത്തിൽ ട്രെൻഡ്; വിഡിയോ


പരിപാലനം എളുപ്പമുള്ള ഒറ്റനില വീടുകളാണ് കേരളത്തിൽ ഇപ്പോൾ പുതിയ ട്രെൻഡ്. സാമ്പത്തികശേഷിയുള്ളവർ പോലും വലിയ ഇരുനില വീടുകൾ വയ്ക്കാൻ അധികം താൽപര്യപെടുന്നില്ല. ഈ ട്രെൻഡ് പിന്തുടർന്ന് കോട്ടയം ആർപ്പൂക്കരയിൽ ഒരു അമ്മയും മകളും നിർമിച്ച വീടാണിത്. ഉഷയുടെയും മകൾ പാർവതിയുടെയും ഉഷസ്സ് എന്ന വീട്ടിലേക്ക് പോയിവരാം.19 സെന്റിൽ 2200 സ്ക്വയർഫീറ്റിൽ സമകാലികശൈലിയിൽ ഒറ്റനിലയിലാണ് വീട്. വീതി കുറഞ്ഞ് പിന്നിലേക്ക് നീളത്തിലുള്ള പ്ലോട്ടിൽ ഫിറ്റാകുന്ന രീതിയില്‍ ബോക്സ് എലിവേഷൻ നൽകി. പുറംകാഴ്ചയിൽ വലിയ അലങ്കാരങ്ങൾ കൊടുത്തിട്ടില്ല. എലിവേഷനോടു ചേർന്നു നിൽക്കുന്ന രീതിയിൽ കാർപോർച്ച്. മുകളിൽ റൂഫിങ് ഷീറ്റ് നൽകി താഴെ വുഡൻ ഫിനിഷിലുള്ള മെറ്റാലിക് ഷീറ്റ് വിരിച്ചാണ് പോർച്ച് നിർമിച്ചത്.ചുറ്റുപാടുകൾ ഹരിതാഭമായി ഒരുക്കി. മുറ്റത്തുള്ള നാട്ടുമാവ് സംരക്ഷിച്ച് ഒരുക്കിയ ലാൻഡ്സ്കേപ്പിൽ നിറയെ കിളികളും അണ്ണാനും വിരുന്നെത്തുന്നു.പുതിയകാലത്ത് ആളുകൾ സിറ്റൗട്ടിൽ ചെലവഴിക്കുന്ന സമയം വളരെ തുച്ഛമാണ്. അതിനാൽ സിറ്റൗട്ടുകളുടെ വലുപ്പം കുറഞ്ഞുവരികയാണ്. ഇവിടെയും ഇൻബിൽറ്റ് സീറ്റിങ്ങോടുകൂടിയ ചെറിയ സിറ്റൗട്ട് ഒരുക്കി.അകത്തേക്ക് കയറിയാൽ വീടിനുള്ളിലെ ഭൂരിഭാഗം ഇടങ്ങളും ഒറ്റ ഫ്രെയിമിൽ കാണാം എന്നുള്ളതാണ് സവിശേഷത. കണ്ണിൽ തറയ്ക്കുന്ന കടുംനിറങ്ങളൊന്നും നൽകാതെ ഇളംനിറങ്ങളിലുള്ള കളർ സ്കീം പ്രസന്നമായ അന്തരീക്ഷം വീടിനുള്ളിൽ നിറയ്ക്കുന്നു. ഹാളിലുള്ള സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി വീടിനുള്ളിലെത്തുന്നു. പകൽ ലൈറ്റ് ഇടേണ്ട ആവശ്യം വരുന്നില്ല.ലിവിങ്ങിന്റെ ഇരുവശത്തും നൽകിയിട്ടുള്ള സ്ലൈഡിങ് ഡോറിലൂടെ പാറ്റിയോ സ്പേസുകളിലേക്ക് പ്രവേശിക്കാം. ഒരുവശത്ത് വാട്ടർബോഡിയും ഒരുവശത്ത് കിണർ സിറ്റിങ് സ്‌പേസായും മാറ്റിയിരിക്കുന്നു.


Source link

CINEMA

CINEMA

Back to top button