LATEST NEWS
ഗൾഫിലെ വിഷു കേമമാക്കാൻ ലുലു, കൂറ്റൻ ചരക്കുവിമാനത്തിൽ കേരളത്തിൽ നിന്ന് പറന്നത് ടൺ കണക്കിന് ഭക്ഷ്യോൽപന്നങ്ങൾ

പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് പ്രത്യേക വിമാനത്തിൽ ടൺ കണക്കിന് പഴം, പച്ചക്കറികൾ എത്തിച്ച് ലുലു ഗ്രൂപ്പ്. കേരളം അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഉൽപന്നങ്ങളാണിത്. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉൽപന്നങ്ങളും ഇതിലുണ്ട്. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. വിഷു ആഘോഷങ്ങൾക്കായി കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3,200 ടൺ പഴം പച്ചക്കറിയാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ എത്തിക്കുന്നത്. കേരളത്തിലെ കാർഷിക വിപണിയിൽ നിന്ന് നേരിട്ട് സംഭരിച്ച പഴം, പച്ചക്കറികൾ എന്നിവ ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സിന്റെ നേതൃത്വത്തിലാണ് ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിഷുവിന് ഉൽപന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
Source link


