NEWS
‘എൽദോസ് പീഡിപ്പിച്ചിട്ടില്ല’; കോടതിയിൽ മൊഴിമാറ്റി പരാതിക്കാരി

തിരുവനന്തപുരം∙ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി മൊഴിമാറ്റി. നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴിമാറ്റിയത്. കേസിന്റെ തുടർനടപടി കോടതി നാളെ പരിഗണിക്കും. ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതിയാണ് എൽദോസ് കുന്നപ്പിള്ളിക്കെിരെ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
Source link


