NEWS
‘അവൾ നരകത്തിലായിരുന്നു; ജീവനില്ലാത്ത മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകള്‍’: ട്വിഷ ശർമ കേസിൽ സോളിസിറ്റർ ജനറൽ

ന്യൂഡൽഹി∙ ജീവനില്ലാത്ത മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകളാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ട്വിഷ ശർമ കേസ് സുപ്രീംകോടതി പരിഗണിക്കവേയാണ് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ തുഷാർ മേത്ത വിഷയത്തിൽ നിരീക്ഷണം നടത്തിയത്. ‘‘ആ സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി സന്ദേശങ്ങളാണ് അവൾ അയച്ചത്. അവൾ നരകത്തിൽ ജീവിക്കുകയായിരുന്നു. ജീവനില്ലാത്ത മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകളാണ്. ഇതാണു മാതാപിതാക്കൾക്കു നൽകാനുള്ള സന്ദേശം’’– തുഷാർ മേത്ത സുപ്രീംകോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്നും എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കുമെന്ന് ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. നിയമവും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
Source link

