test del 5 copy of del 3

വൈകിട്ട് മറിയം ബീവിയോട് കുശലം പറഞ്ഞ് മടങ്ങിയവർ ഇരുട്ടി വെളുക്കും മുൻപ് അറിഞ്ഞത് അവരുടെ ജീവൻ പൊലിഞ്ഞ വാർത്ത…


അടൂർ ∙ കഴിഞ്ഞ ദിവസം വൈകുന്നേരം മറിയം ബീവിയോട് കുശലം പറഞ്ഞ് മടങ്ങിയവർ ഇരുട്ടി വെളുക്കും മുൻപ് അറിഞ്ഞത് അവരുടെ ജീവൻ പൊലിഞ്ഞ വാർത്തയാണ്. പറക്കോട് ജംക്‌ഷൻ കഴിഞ്ഞുള്ള വളവിനു സമീപമാണ് പീടികയിൽ മറിയം ബീവിയുടെ വീട്. ഇന്നലെ പുലർച്ചെയാണ് ഭാരം കയറ്റിവന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മറിയം ബീവി മരിച്ചത്. കെപി റോഡിൽ പറക്കോട് ജംക്‌ഷനു സമീപം സ്കൂൾ കവലയിലെ വളവും അതു കഴിഞ്ഞുള്ള വളവും അപകട മേഖലയാണ്. ഇടുങ്ങിയതും തിരക്കേറിയതുമായ കവലകളും വളവുകളും ഒപ്പം അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും നിരത്തിനെ ചോരക്കളമാക്കുന്നു.വ്യവസായ നഗരമായ കൊച്ചിയും തമിഴ്നാടും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണ് കായംകുളം–പുനലൂർ റോഡ്. ജില്ലയുടെ മലയോര മേഖലയിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി മറ്റ് ജില്ലകളിലേക്ക് ഒട്ടേറെ വാഹനങ്ങളും ദിവസവും കടന്നു പോകുന്നു. എന്നാൽ വാഹനപ്പെരുപ്പമനുസരിച്ച് റോഡിന് വികസനവും ഗതാഗത സുരക്ഷയുമില്ല. നാലുവരി പാതയാക്കി റോഡിന്റെ വികസനം പ്രഖ്യാപനത്തിൽ മാത്രം. ഇതിനോടകം നടത്തിയ വികസനത്തിലെ അഴിമതി അപകടത്തിന്റെ രൂപത്തിൽ ഇപ്പോഴും വാഹന യാത്രക്കാരെ വേട്ടയാടുന്നു.തുടർന്ന് ഇതിനു മീതെ ടാറിങ് നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡിന്റെ വിവിധ ഭാഗങ്ങൾ കുഴിഞ്ഞു താണു. ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ടാറിങ്ങിൽ അപാകത കണ്ടെത്തിയിരുന്നു. ഇതിനു ശേഷം റോഡ് കുഴിഞ്ഞു താണ സ്ഥലങ്ങളിൽ പല തവണ ടാറിങ് നടത്തിയെങ്കിലും ഫലം കണ്ടില്ല.


Source link

Back to top button