test del 5 copy of del 3
രത്തൻ കാര്യശേഷിയുള്ള ഉദ്യോഗസ്ഥൻ; നിയമനത്തിൽ പുനരാലോചന വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം ∙ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തൻ യു.കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വിമർശനം തുടർന്ന് സിപിഎമ്മും ബിജെപിയും. രാഹുൽഗാന്ധിയെ ഉന്നമിട്ട് ബിജെപി ദേശീയ നേതൃത്വവും രംഗത്തിറങ്ങിയതോടെ, വിഷയം ദേശീയതലത്തിലും ചർച്ചയായി. അധികാരമേറ്റ ശേഷം സർക്കാരിനെതിരെ പ്രതിപക്ഷം സംയുക്തമായി ഉന്നയിക്കുന്ന ആദ്യ ആരോപണമാണിത്.ഇതിനിടെ, പുതിയ പദവിയിൽ രത്തൻ ചുമതലയേറ്റു. ഇന്നു രാവിലെ 11നു മന്ത്രിസഭാ യോഗം ചേരുന്നതിനാലാണു ഞായറാഴ്ചയായിട്ടും ഇന്നലെ ചുമതലയേറ്റത്. മന്ത്രിസഭാ യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും.
Source link


