test del 4 copy of del 3

‘ഐക്യരാഷ്ട്ര സംഘടന അടിയന്തര യോഗം വിളിക്കണം’; റഷ്യൻ ആക്രമണത്തിൽ രാജ്യാന്തര ഇടപെടൽ തേടി യുക്രെയ്ൻ


കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് ഐക്യരാഷ്ട്ര സംഘടന സുരക്ഷ കൗൺസിൽ യോഗം അടിയന്തരമായി വിളിക്കണമെന്ന് യുക്രെയ്ൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. നാല് വർഷമായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളിലൊന്നാണ് റഷ്യ നടത്തിയത്. രാജ്യത്തുടനീളം നാല് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുക്രെയ്ൻ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.മേയ് 22ന് റഷ്യൻ അധിനിവേശത്തിലുള്ള സ്റ്റാരോബിൽസ്കിലെ വിദ്യാർഥികളുടെ ഹോസ്റ്റലിനു നേരെ നടന്ന, 21 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പകരമായാണ് ഈ വ്യോമാക്രമണമെന്നാണ് റഷ്യയുടെ വാദം. എന്നാൽ തങ്ങൾ തകർത്തത് റഷ്യൻ ഡ്രോൺ കമാൻഡ് യൂണിറ്റിനെയാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. തങ്ങൾ ലക്ഷ്യമിട്ടത് സൈനിക കമാൻഡ് കൺട്രോൾ കേന്ദ്രങ്ങൾ മാത്രമാണെന്നും ജനവാസ മേഖലകളെ ആക്രമിച്ചിട്ടില്ലെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും അവകാശവാദം. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ചു.


Source link

Back to top button