test del 5 copy of del 3
കാലവർഷം പടിവാതിലിൽ; തുടക്കം പ്രഖ്യാപിക്കാൻ 6 വ്യവസ്ഥകൾ: തെക്കൻ അറബിക്കടലിന് തൊട്ടുതാഴെ വരെ മഴ എത്തിയതായി ഐഎംഡി

പത്തനംതിട്ട ∙ കടുത്ത ഉഷ്ണത്തിനു മീതേ കുളിർമയുടെ പുതപ്പിട്ടു കാലവർഷം കേരളത്തിന്റെ പടിവാതിലിൽ. മൺസൂണിന്റെ വരവിനു മുന്നോടിയായുള്ള മേഘങ്ങൾ ഏതാനും ദിവസങ്ങളായി പടിഞ്ഞാറൻ തീരത്ത് സാന്നിധ്യം അറിയിച്ചതോടെ സംസ്ഥാനത്ത് മിക്കയിടത്തും മൺസൂണിനു സമാനമായ മഴ ലഭിച്ചു തുടങ്ങി. പടിഞ്ഞാറു നിന്നുള്ള മഴമേഘങ്ങൾ കരയിലേക്കു കയറി വരുന്ന ദൃശ്യം ഉപഗ്രഹ ചിത്രങ്ങളിലും നേരിട്ടും കാണാനാവും. നാളെയോടെ മൺസൂൺ സംസ്ഥാനത്തു എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ആഴ്ചകൾക്കു മുൻപേ അറിയിച്ചിരിക്കുന്നത്.പ്രവചനം ശരിവച്ചു നാളെയോ ബുധനാഴ്ചയോ കാലവർഷത്തിന്റെ വരവ് ഐഎംഡിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാനായേക്കുമെന്നാണു നിഗമനം. 47 ഡിഗ്രിയിൽ തിളച്ചു മറിയുകയാണ് ഉത്തരേന്ത്യ. ഇന്നലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മംഗളൂരുവും കടന്നു കർണാടകത്തിലെ കാർവാറിൽ ഇന്നലെ 20 സെമീ തീവ്രമഴ പെയ്തിറങ്ങി. ഇതെല്ലാം മൺസൂൺ പ്രഖ്യാപന സാധ്യതകൾക്ക് അനുകൂല ഘടകങ്ങളാണ്. തെക്കൻ അറബിക്കടലിനു തൊട്ടുതാഴെ വരെ മഴ എത്തിയതായും ഐഎംഡി വിശദീകരിച്ചു.ചൈനക്കടലിലും പസിഫിക്കിലും ആകാശത്തേക്കു പോകുന്ന ദീർഘദൂര വികിരണങ്ങളുടെ തരംഗദൈർഘ്യ തോതും കുറയണം. കനത്ത മൺസൂൺ മേഘപാളികൾ ആകാശത്ത് എത്തുമ്പോഴാണ് ഇതു കുറയുന്നത്. ഉത്തരേന്ത്യൻ താപനിലയും മൺസൂൺ പ്രഖ്യാപിക്കുന്നതിനായി സ്വീകരിക്കുന്ന 6 ഘടകങ്ങളിൽ ഒന്നാണ്.
Source link


