NATIIONAL
‘സോറി ഭായ്, ആജ് നഹി!’: പഞ്ചാബിനെ തിരിഞ്ഞുകൊത്തി ആ പോസ്റ്റ്; അന്ന് ‘ദാനം’ കൊടുത്ത ആ പോയിന്റ് ഉണ്ടായിരുന്നെങ്കിൽ…

മുംബൈ ∙ ഐപിഎലിൽ പ്ലേഓഫ് കാണാതെ നേരത്തെ പുറത്തായ മുംബൈ ഇന്ത്യൻസ് പതിവു തെറ്റിക്കാതെ വീണ്ടും പരാജയപ്പെട്ടപ്പോൾ പ്ലേഓഫിലേക്ക് റോയൽ എൻട്രിയാണ് രാജസ്ഥാൻ റോയൽസ് നടത്തിയത്. മുംബൈയ്ക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ 30 റൺസിനാണ് രാജസ്ഥാന്റെ വിജയം. ബുധനാഴ്ച, എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും. രാജസ്ഥാന്റെ ജയത്തോടെ പഞ്ചാബും കൊൽക്കത്തയും പ്ലേഓഫ് കാണാതെ പുറത്തായി. സീസണിന്റെ ആദ്യ പകുതിയിൽ, ഏഴു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ പഞ്ചാബ് പിന്നീട് തുടർച്ചയായി ആറു മത്സരങ്ങൾ തോറ്റതോടെയാണ് പ്ലേഓഫ് കാണാതെ പുറത്തായത്. സീസണിൽ പഞ്ചാബിനെ ആദ്യം തോൽപ്പിക്കുന്ന ടീം രാജസ്ഥാനാണ്. ഇപ്പേഴിതാ, രാജസ്ഥാന്റെ ജയത്തോടെ അവർ ടൂർണമെന്റിൽനിന്നു പുറത്തുമായി. സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന പഞ്ചാബ് കിങ്സിന്റെ രീതിക്കെതിരെ വ്യാപക വിമർശനമുണ്ടായിരുന്നു. അതു തന്നെയാണ് ഇപ്പോൾ അവർക്കെതിരെ തിരിച്ചടിച്ചത്. മേയ് 1നു പഞ്ചാബ് കിങ്സ് പങ്കുവച്ച ഒരു ട്വീറ്റാണ് ഇന്നലെ അവർക്കെതിരെ തന്നെ രാജസ്ഥാൻ പ്രയോഗിച്ചത്. മേയ് 1നു നടന്ന ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ‘സോറി ഭായ്, ആജ് നഹി!’ എന്നായിരുന്നു പഞ്ചാബിന്റെ അന്നത്തെ ട്വീറ്റ്. ഏപ്രിൽ 28നു പഞ്ചാബിനെ തോൽപ്പിച്ചതിനു ശേഷമുള്ള രാജസ്ഥാന്റെ മത്സരമായിരുന്നു ഇത്.∙ ‘ദാനം’ കൊടുത്തത് വിനയായി ഈ സീസണിൽ പഞ്ചാബ് കിങ്സ് നിരവധി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ടീമിന്റെ ഇടപെടലുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്. മറ്റു ടീമുകളോട് അവർ സ്വീകരിച്ച നിലപാട് കണക്കിലെടുക്കുമ്പോൾ, പഞ്ചാബിന്റെ ഓൺലൈൻ പെരുമാറ്റത്തിനെതിരെയുള്ള ജനരോഷം ന്യായമാണെന്ന് പലരും വിശ്വസിക്കുന്നു. രാജസ്ഥാനെ ട്രോളിയതിന് പുറമെ, ഈഡൻ ഗാർഡൻസിൽ നടന്ന മഴ ബാധിച്ച മത്സരത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും പഞ്ചാബ് പരിഹസിച്ചിരുന്നു. ആ സമയത്ത്, പഞ്ചാബ് തുടർച്ചയായി വിജയിക്കുകയും സുഗമമായി പ്ലേ ഓഫ് യോഗ്യത നേടുമെന്നുമാണ് കരുതിയിരുന്നത്.
Source link


