test del 3
തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം ചെയ്യാൻ മുൻമന്ത്രിക്ക് തിരക്ക്; ആശുപത്രി കെട്ടിട നിർമാണത്തിൽ ക്രമക്കേട് എന്ന് എൻജിനീയർ

പത്തനംതിട്ട ∙ തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം ചെയ്യാനായി മുൻ ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ് തിരക്കു കാട്ടിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നു കിറ്റ്കോ എൻജിനീയറുടെ വെളിപ്പെടുത്തൽ. മാനദണ്ഡങ്ങൾ പാലിക്കാതെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമാണം നടത്താൻ മുൻമന്ത്രി നിർദേശം നൽകിയതായി കിറ്റ്കോ എൻജിനീയർ കഴിഞ്ഞ ദിവസം നടന്ന ആശുപത്രി പരിപാലന സമിതി (എച്ച്എംസി) മീറ്റിങ്ങിൽ വെളിപ്പെടുത്തി.തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപു രണ്ടു നിലകളുടെ ഭിത്തി നിർമാണം മാത്രമാണു പൂർത്തിയായിരുന്നത്. അതിൽ തന്നെ രണ്ടാം നിലയുടെ നാലു വശത്തുമുള്ള പുറം ഭിത്തി മാത്രമാണു നിർമിച്ചിരുന്നത്. ഈ കാലയളവിൽ രണ്ടു നിലകളുടെയും ഭിത്തികൾ സിമന്റ് പൂശിയിരുന്നില്ല. തിരഞ്ഞെടുപ്പു അടുത്തതോടെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനു വേണ്ടി എത്രയും വേഗം പണി തീർക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി സമ്മർദം ചെലുത്തിയെന്നാണു വെളിപ്പെടുത്തൽ. ഗുണനിലവാരം പാലിച്ചു മാത്രമേ നിർമാണം നടത്താൻ കഴിയൂ എന്നു പറഞ്ഞപ്പോൾ എത്രയും വേഗം സിമന്റ് പൂശാനും പെയ്ന്റ് അടിക്കാനും താഴത്തെ നിലയിൽ ടൈൽസ് പാകി വൃത്തിയാക്കാനുമാണു മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെയാണ് സിമന്റ് പൂശിയതിനൊപ്പം പെയ്ന്റിങ്ങും നടത്തേണ്ടി വന്നത്.
Source link


