test del 2
പാകിസ്താനിൽ ഹംസ ബുർഹാന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ലോകം തിരയുന്ന ഭീകരർ; പ്രതികളിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: പാകിസ്താനിലെ ഇസ്ലാമാബാദിൽ അൽ ബദർ കമാൻഡർ ഹംസ ബുർഹാന്റെ ശവസംസ്കാര ചടങ്ങിൽ കൊടുംതീവ്രവാദികൾ പങ്കെടുത്തതായി റിപ്പോർട്ട്. പാകിസ്താൻ ആഗോള ഭീകരതയുടെ കയറ്റുമതി കേന്ദ്രമാണെന്ന ഇന്ത്യയുടെ ആരോപണത്തെ എതിർത്തിരുന്ന പാക് സർക്കാരിന്റെ വാദങ്ങളെ തകർക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ലോകം തിരയുന്ന കൊടും ഭീകരരുടെ വലിയൊരു സംഗമത്തിനാണ് പാകിസ്താൻ കഴിഞ്ഞ ദിവസം വേദിയായത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ഹംസ ബുർഹാന്റെ ശവസംസ്കാര ചടങ്ങിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.ഇന്ത്യയിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷം പാകിസ്താനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബുർഹാനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ചടങ്ങിൽ, അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെയുള്ള കൊടുംഭീകരരുടെ സാന്നിധ്യം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.അൽ ബദർ തലവൻ ഭക്ത് സമീൻ ഖാനും ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദികൾക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന സുരക്ഷയും സംരക്ഷണവും തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികൾക്ക് അയൽരാജ്യം സുരക്ഷിത താവളമൊരുക്കുന്നു എന്ന ആരോപണത്തിന് ഈ ദൃശ്യങ്ങൾ വലിയ തെളിവായി മാറിയിരിക്കുകയാണ്.
Source link


