test del 5 copy of del 3

കുഞ്ഞിനെ വീട്ടുകാരെ കാണിച്ചില്ല, വീട് മാറിത്താമസിക്കാൻ സമ്മർദം; ഭാര്യയെ കഴുത്തറുത്ത് കൊന്നു, എല്ലാം ‘സർപ്രൈസാക്കി’ ഭര്‍ത്താവ്


ബാംഗ്ലൂരിലെ ഇൻഫോസിസ് കമ്പനിയിൽ എച്ച്ആർ ആയി ജോലി ചെയ്യുന്ന സതീഷ് ഗുപ്ത. ഡൽഹി പബ്ലിക് സ്കൂളിലെ ഗണിത അധ്യാപികയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ പ്രിയങ്ക ഗുപ്ത. വിവാഹം കഴിഞ്ഞ് 3 വർഷം. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ബെംഗളൂരു നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. സന്തോഷകരമായ ജീവിതം നയിച്ചൊരു കുടുംബം. പക്ഷേ, ഒറ്റയടിക്ക് ആ സന്തോഷമെല്ലാം ഇല്ലാതായി. ​2010 ഓഗസ്റ്റ് പത്താം തീയതി. പതിവുപോലെ പുലർച്ചെ തന്നെ സതീഷ് സുഹൃത്തിനൊപ്പം സതീഷ് ജോഗിങ്ങിന് പോയി. ഗ്രൗണ്ടിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെയാണ് സതീഷിനെ തേടി പ്രിയങ്കയുടെ ഫോണ്‍ എത്തിയത്. ‘‘മാഗസിൻ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് രണ്ടുപേർ വീട്ടിൽ വന്നിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്’’– ഇതാണ് പ്രിയങ്ക ഫോണിലൂടെ പറഞ്ഞത്. എന്നാൽ  ഞാൻ അങ്ങനെയൊരു സബ്സ്ക്രിപ്ഷനൊന്നും എടുത്തിട്ടില്ലെന്നും അവരെ നീ അകത്ത് കയറ്റേണ്ടെന്നും പറഞ്ഞ് സതീഷ് പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. എന്നിട്ട് ജോഗിങ് തുടരുകയും ചെയ്തു. പക്ഷേ, സതീഷിന്റെ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു. അപരിചിതരാണ് വീട്ടിൽ വന്നത്. അതും താൻ അറിയുക പോലും ചെയ്യാത്തൊരു കാര്യത്തെ പറ്റിയാണ് അവർ പറഞ്ഞത്. അതിൽ എന്തെങ്കിലും പന്തികേടുണ്ടാകുമോ? ഇനി പ്രിയങ്കയെ അവർ എന്തെങ്കിലും ചെയ്യുമോ? ആശങ്ക കൂടി വന്നപ്പോൾ ജോഗിങ് പകുതിക്ക് വച്ച് നിർത്തി സുഹൃത്തിനോട് യാത്ര പറഞ്ഞ്  സതീഷ് ധൃതിയിൽ വീട്ടിലേക്ക് മടങ്ങി. കൈകാലുകളും കണ്ണുകളും കെട്ടിയിട്ട നിലയിൽ പ്രിയങ്ക. അവൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അവളുടെ കഴുത്ത് ക്രൂരമായി അറുത്തിട്ടുണ്ട്. അതുകണ്ട് സതീഷ് ആർത്തുകരഞ്ഞു. ആ കരച്ചിൽ കേട്ടാണ് നാട്ടുകാർ അങ്ങോട്ടേക്ക് ഓടിയെത്തിയത്. പെട്ടെന്ന് തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വേഗത്തിൽ അങ്ങോട്ടേക്കെത്തി. ആരായിരിക്കും പ്രിയങ്കയെ കൊലപ്പെടുത്തിയത്?


Source link

Back to top button