test del 4 copy of del 3

സിജെപി സ്ഥാപകൻ അഭിജീത്തിന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; പാക്കിസ്ഥാനിലും തരംഗമായി ‘കോക്രോച്ച്’


ന്യൂഡൽഹി∙ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവധി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്ക്രീൻഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്. റിക്കവര്‍ ഇറ്റ് നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഞങ്ങൾ ലോക്ക് ചെയ്തിരിക്കുന്ന എന്ന സന്ദേശമാണ് ലഭിക്കുന്നത്. അക്കൗണ്ട് വീണ്ടെടുക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ്‌വേഡ് നൽകുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നതെന്നും എക്സില്‍ അഭിജീത്ത് കുറിച്ചു. ഇതിന്റെ സ്ക്രീൻ‍ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം എന്ന @CJP_for_India, @abhijeet_dipke എന്നീ എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.


Source link

Back to top button