test del 5 copy of del 3

ഒരുലക്ഷം പേർക്ക് ‘പണികൊടുത്ത്’ ദീപു-ജ്യോതിസ് കൂട്ടുകെട്ട്; ജോലി തേടുന്നവർക്ക് ഇവർ ‘പൂക്കി’, വരുമാനം 10 കോടിയിലേക്ക്


കോർപറേറ്റ് കമ്പനിയിലെ 15 വർഷത്തെ ജോലി മതിയാക്കിയാണ് ആലപ്പുഴക്കാൻ ദീപു സേവ്യറും എറണാകുളം പിറവം സ്വദേശിയായ ജ്യോതിസും ചേർന്ന് സ്വന്തം ബിസിനസ് ചെയ്യാനിറങ്ങിയത്. സ്വന്തമായുണ്ടായിരുന്ന ജോലി കളഞ്ഞിറവങ്ങിയവർ പിന്നെ ‘പണികൊടുത്തത്’ ഒരുലക്ഷത്തിലധികം പേർക്ക്. നേടിയത് കോടികളുടെ വരുമാനം. മനോരമ ഓൺലൈൻ എലവേറ്റിൽ നിന്നടക്കം നേടിയത് അഞ്ചുകോടിയോളം രൂപയുടെ നിക്ഷേപവും. അങ്ങനെ, ജോലി തേടുന്നവർക്ക് ഇവർ ന്യൂജൻ ഭാഷയിൽ ‘പൂക്കി’ കമ്പനിയായി. ജോലി തേടുന്നവരുടെ ‘പൂക്കി’.2005ലാണ് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ദീപുവും ജ്യോതിസും ക്യാംപസ് റിക്രൂട്ട്മെന്റ് വഴി ഇൻഫോസിസിൽ ജോലിക്ക് കയറുന്നത്. അന്നു മുതൽതന്നെ സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങണമെന്ന ആശയം ഇരുവരുടെയും മനസിലുദിച്ചു. ഇടയ്ക്ക് ഇവർ ഇൻഫോസിസിലെ ജോലിവിട്ട് മറ്റ് പലയിടങ്ങളിലേക്കും ചേക്കേറി. ഈ മാറ്റമാണ് തൊഴിൽ വിപണിയിലെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കമ്പനി നടത്തിപ്പു പോലെ തന്നെ പ്രധാനമാണ് ജോലിക്ക് മികച്ച ആളുകളെ കണ്ടെത്തുന്നതും. പലപ്പോഴും വലിയ പണം മുടക്കിയാലും നല്ല ജീവനക്കാരെ ലഭിക്കാറില്ല. ഇതിനു പരിഹാരം കാണാനുള്ള ശ്രമമാണ് ‘സാപ്പിഹയർ’ എന്ന കമ്പനിയിലേക്ക് എത്തിക്കുന്നത്. എഐ ‘പണി’ തരും


Source link

Back to top button