പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷന്’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്; ആ ഉദ്യോഗസ്ഥർക്കും ആശ്വാസം

പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷന്’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്; ആ ഉദ്യോഗസ്ഥർക്കും ആശ്വാസം | Pinarayi Vijayan’s Residence Jeep Station to be Removed – മനോരമ ഓൺലൈൻ ന്യൂസ് | Malayala Manorama Online News
Read Full Article
രാജീവ് നായര്‍
Published: May 22, 2026 05:00 PM IST
1 minute Read
പിണറായി പാണ്ഡ്യാലമുക്കിൽ പിണറായി വിജയന്റെ വീടിന്റെ മതിലിനോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന പൊലീസ് ജീപ്പ്. ചിത്രം ∙ മനോരമ.
തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ പിണറായി പാണ്ഡ്യാലമുക്കിലെ വീടിനു മുന്നില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ‘ജീപ്പ് സ്റ്റേഷന്’ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കണ്ണൂര്‍ പൊലീസിനു നിര്‍ദേശം നല്‍കും. യോഗത്തിന്റെ മിനിട്സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്നു മാറ്റാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാറ്ററിയില്ലാതെ തകരാറിലായ ജീപ്പ് കെട്ടിവലിച്ചു കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയിലാണുള്ളത്.
What you should read next
കഴിഞ്ഞ പത്തു വര്‍ഷമായി മുന്‍ മുഖ്യമന്ത്രിയുടെ റസിഡന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അവര്‍ക്ക് ഏകആശ്രയമായിരുന്ന ജീപ്പിനെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഭരണമാറ്റം ഉണ്ടായതോടെയാണ് ജീപ്പ് സ്റ്റേഷന്റെ വാര്‍ത്തകള്‍ കൂടുതലായി പുറത്തുവന്നത്. ജീപ്പ് മാറ്റുന്നതോടെ ഈ ജീപ്പിനകത്ത് ഊഴം വച്ച് 24 മണിക്കൂറും ഇരിക്കേണ്ടിവന്നിരുന്ന പൊലീസുകാരുടെ ദുരിതത്തിനും അവസാനമാകും. പിണറായി വിജയന് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് വീടിനു മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്തിയത്. പിന്നീടത് സ്ഥിരമായി. പൊലീസുകാര്‍ക്ക് വിശ്രമിക്കാനും രേഖകള്‍ സൂക്ഷിക്കാനുമായിട്ടാണ് പൊലീസ് ജീപ്പ് അവിടെയിട്ടത്. ബാറ്ററി അഴിച്ചുമാറ്റിയ നിലയിലാണ്. വണ്ടി കേടായതിനാല്‍ ഓടിക്കാനാകില്ല. 2014 മോഡല്‍ കെ.എല്‍.01 ബി.ആര്. 9569 ജീപ്പാണ് ‘പൊലീസ് സ്റ്റേഷനാ’യി ഉപയോഗിക്കുന്നത്. പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളില്‍ കഴിച്ചുകൂട്ടുകയാണ് പൊലീസുകാര്‍.
What you should read next
ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തില്‍ എആര്‍ ക്യാംപിലെ ആറ് പൊലീസുകാരാണ് റസിഡന്റ് ജോലിക്കുണ്ടാകുക. ചിലപ്പോള്‍ പിണറായി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും നിയോഗിക്കാറുണ്ട്. ഒരേസമയം രണ്ട് പൊലീസുകാര്‍ക്കും ഒരു എസ്ഐക്കുമാണ് ഡ്യൂട്ടി. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം പോയി പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പൊലീസുകാരും അവിടെ തുടരുകയാണ്. ഇവര്‍ക്ക് ശൗചാലയം പോലുമില്ല. തുടക്കത്തില്‍ തൊട്ടടുത്ത വീടുകളിലെ ശൗചാലയമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് സമീപത്തായി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നതോടെ അവിടുത്തെ ശൗചാലയം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു.
English Summary:
Pinarayi Vijayan’s Residence Jeep Station to be Removed: The police jeep station at the residence of former Chief Minister Pinarayi Vijayan in Kannur will be removed within 10 years. This decision comes after reports highlighted the difficulties faced by police personnel stationed there.
mo-news-kerala-districts-kannur-pinarayi mo-news-common-latestnews mo-politics-leaders-pinarayivijayan 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-kannurnews mo-judiciary-lawndorder-keralapolice rajeev-nair nu93m43ng5uho8v1hgmk4f8vl mo-news-common-keralanews
Source link


