ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; എസ്ബിഐക്ക് നാളെ മുതൽ തുടർച്ചയായി 6 ദിവസം ‘അവധി’

എസ്ബിഐക്ക് നാളെ മുതൽ തുടർച്ചയായി 6 ദിവസം ‘അവധി’ | SBI Customers Alert: Bank Holidays and Strike May Disrupt Services for 5 Days in Kerala
Read Full Article
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് നാളെ മുതൽ തുടർച്ചയായി 6 ദിവസം ‘അവധി’. പതിവു അവധിക്കൊപ്പം ജീവനക്കാരുടെ സമരവും ഒരുമിച്ച് എത്തിയതാണ് കാരണം. ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ സേവനങ്ങൾ ഈ ദിവസങ്ങളിലും തുടരും. ബാങ്കിലെത്തി പൂർത്തിയാക്കേണ്ട ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങൾ തടസ്സപ്പെടാം.
എല്ലാ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് അവധിയാണ്. മേയിലെ നാലാം ശനിയാഴ്ച 23നാണ് (നാളെ). തുടർന്ന് ഞായറാഴ്ച അവധി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (മേയ് 25, 26) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മേയ് 27,28 തീയതികളിൽ ബക്രീദ് പ്രമാണിച്ച് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ 28നാണ് ബക്രീദ് അവധി. അതിനാൽ 27ന് കേരളത്തിൽ ബാങ്ക് തുറക്കും. അതായത്, കേരളത്തിൽ 27 ഒഴികെയുള്ള 5 ദിവസമായിരിക്കും അവധി.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock/Harshit Srivastava S3 ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
English Summary:
SBI customers may face service disruptions due to consecutive holidays and staff strike notices. Branch services like cheque clearing could be affected, though ATM, UPI, and internet banking services will continue.
mo-news-common-latestnews mo-business-mobilebanking mo-business-internetbanking 398r1dtqf0odtkshcv7udl0or5 mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-sbi 1uemq3i66k2uvc4appn4gpuaa8-list
Source link


