test del 2
യുഎസിന്റെ മുപ്പതോളം എംക്യു-9 റീപ്പർ ഡ്രോണുകളെ തരിപ്പണമാക്കി ഇറാൻ; അമേരിക്കയ്ക്ക് നഷ്ടം 100കോടി ഡോളർ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ യുഎസിനുണ്ടാകുന്നത് വൻസാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28-ാം തീയതി യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ യുഎസിന്റെ രണ്ട് ഡസനിലേറെ അത്യാധുനികവും വിലയേറിയതുമായ എംക്യൂ-9 റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തെന്നാണ് വിവരം. മൂന്നു കോടി ഡോളർ ആണ് ഒരു എംക്യു-9 റീപ്പർ ഡ്രോണിന്റെ വില. അങ്ങനെ നോക്കുമ്പോൾ ഏകദേശം നൂറു കോടിയോളം ഡോളറിന്റെ നഷ്ടം ഇത്തരത്തിൽതന്നെ യുഎസിന് ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.ചുരുങ്ങിയത് 24 എംക്യു-9 റീപ്പർ ഡ്രോണുകൾ തകർക്കപ്പെട്ടിട്ടുണ്ടാകാമെന്നും ഇത് 30 വരെ ആകാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. സൈനിക നടപടിക്കിടെ കേടുപാട് സംഭവിച്ചതും പിന്നീട് ഉപയോഗശൂന്യമായതും ഉൾപ്പെടെയുള്ള കണക്കാണിത്. ലക്ഷ്യത്തിലേക്കു പോകവേ അന്തരീക്ഷത്തിൽവെച്ചാണ് ഭൂരിഭാഗം എംക്യൂ-9 റീപ്പറുകളും തകർക്കപ്പെട്ടത്. മറ്റു ചിലതാകട്ടെ, ഇറാന്റെ ആക്രമണത്തിലും സൈനിക നടപടികൾക്കിടെയുമാണ് തകർക്കപ്പെട്ടത്.യുഎസ്, ഇസ്രയേൽ- ഇറാൻ സംഘർഷകാലത്ത് അമേരിക്കൻ സൈന്യം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നവയാണ് എംക്യു-9 റീപ്പർ ഡ്രോണുകൾ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, ക്യാമറകൾ, സെൻസറുകൾ, ഹെൽഫയർ മിസൈലുകളെയും ജോയിന്റ് ഡയറക്ട് അറ്റാക്ക് മുനിഷൻ ഗൈഡഡ് ബോംബുകളെയും വഹിക്കാനുള്ള ശേഷി എന്നിവയാണ് എംക്യു-9 റീപ്പറുകളുടെ സവിശേഷത. അമേരിക്കയിൽ ഇവയുടെ ഉത്പാദനം നിർത്തിയതിനാൽ പകരം സംവിധാനം കണ്ടെത്തുന്നതും പ്രയാസകരമാണ്.എംക്യു-9 റീപ്പർ ഡ്രോണുകൾ തകർക്കപ്പെട്ടതിലൂടെയുണ്ടായ നഷ്ടം, അത് വലുതാണെങ്കിലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ അമേരിക്കയ്ക്കുണ്ടായ വൻ സാമ്പത്തിക ആഘാതത്തിൽ ചെറിയൊരു ഭാഗം മാത്രമാണിത്. കാരണം ടോംഹോക്ക് ക്രൂയിസ് മിസൈലുകളും ജെഎഎസ്എസ്എം-ഇആർ ദീർഘദൂര മിസൈലുകളും ഉൾപ്പെടെ നിരവധി അത്യാധുനിക ആയുധങ്ങൾ അമേരിക്കയ്ക്ക് നഷ്ടമായിക്കഴിഞ്ഞു.
Source link


