test del 5 copy of del 3
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: നടപടികൾ നാളെ പൂർത്തിയാക്കണമെന്ന് കോടിതി, ഇന്ന് രാത്രി ചർച്ച

കൊച്ചി ∙ ആശങ്കയുടെ നിഴലിൽ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ എട്ടു ദലിത് കുടുംബങ്ങൾ. ഇവിടുത്തെ കുടിയൊഴിപ്പിക്കൽ നടപടികൾ നാളെ പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിൽ നിന്നുള്ള മന്ത്രി റോജി എം.ജോണ് ഇന്ന് താമസക്കാരുമായി ചർച്ച നടത്തും. സ്ഥലം എംഎൽഎ വി.പി.സജീന്ദ്രനും ജില്ലാ കലക്ടർ ജി.പ്രിയങ്കയും ചർച്ചയിൽ പങ്കെടുക്കും. രാത്രി എട്ടു മണിക്കാണ് താമസക്കാരെ ജില്ലാ കലക്ട്രേറ്റിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നിലവിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി തീരുമാനം ഉണ്ടാകുന്നതു വരെ സമയം നീട്ടി ചോദിക്കാനുമാണ് സർക്കാർ ആലോചന. ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല വിളിച്ചു ചേർത്ത യോഗത്തിലാണ് ചർച്ചയ്ക്കായി റോജി എം.ജോണിനെ നിയോഗിക്കാൻ തീരുമാനിച്ചത്. അതേ സമയം, കിടപ്പാടം വിട്ട് ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ഇവിടുത്തെ താമസക്കാർ. കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കി 26നകം റിപ്പോർട്ട് സമർപ്പിക്കാനാണ് അഡ്വ. കമ്മിഷന് കോടതി നൽകിയിരിക്കുന്ന നിർദേശം. താമസക്കാർക്ക് പ്രതികൂലമായി സുപ്രീം കോടതി വിധി വന്നതിനു ശേഷം പതിനഞ്ചു തവണയാണ് ഇവിടെ കുടിയൊഴിപ്പിക്കാൻ അഡ്വക്കറ്റ് കമ്മിഷൻ ശ്രമിച്ചത്. എന്നാൽ ഇത് സാധ്യമായില്ല. ഇതിന്റെ ഒടുവിലായിരുന്നു കഴിഞ്ഞ ദിവസത്തെ ഒഴിപ്പിക്കൽ ശ്രമം സംഘർഷത്തിൽ കലാശിച്ചത്. ഒടുവിൽ ആഭ്യന്തര മന്ത്രി ഇടപെട്ടാണ് പൊലീസ് നടപടി നിർത്തിവയ്പിച്ചത്. ഇരുകൂട്ടരോടും സംസാരിച്ച് ധാരണയിലെത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് എംഎൽഎ വി.പി.സജീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ ചെയ്യേണ്ട കാര്യമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കുടിയൊഴിപ്പിക്കാനുള്ള ഏതു ശ്രമവും ചെറുക്കുമെന്ന് വ്യക്തമാക്കി മുൻ എംഎൽഎ പി.വി.ശ്രീനിജിനും സ്ഥലത്തുണ്ട്.
Source link


