ആഹ്ലാദത്തോടെ തുടക്കം; ദുരന്തമായി തിരിച്ചിറക്കം: നാടിന്റെ ദുഃഖമായി ത്രയനന്ദ

ആഹ്ലാദത്തോടെ തുടക്കം; ദുരന്തമായി തിരിച്ചിറക്കം: നാടിന്റെ ദുഃഖമായി ത്രയനന്ദ | Ponmudi accident | Car crash Kerala
Read Full Article
മനോരമ ലേഖകൻ
Published: May 22, 2026 03:56 PM IST
1 minute Read
In Brief
In Brief
Summary is AI-generated
×
പൊന്മുടി യാത്രയ്ക്കിടയിൽ കല്ലാർ–പൊന്മുടി റോഡിൽ വൻ വാഹനാപകടം.
അപകടത്തിൽ 3-ാം ക്ലാസ്സിൽ പ്രവേശനം നേടിയ ത്രയനന്ദ എന്ന എട്ട് വയസ്സുകാരി മരണപ്പെട്ടു.
അപകടത്തിൽ കാർ നിയന്ത്രണം വിട്ട് 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വിതുര കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിനു സമീപം അപകടത്തിൽപെട്ട കാർ. (ഇൻസെറ്റിൽ മരിച്ച ത്രയനന്ദ)
വിതുര ∙ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്ക് ഏറെ സന്തോഷത്തോടെയാണ് ഇന്നലെ കല്ലറയിൽ നിന്നുള്ള സംഘം എത്തിയത്. പക്ഷേ മടക്കം ദുരന്തത്തിലേക്കുള്ള യാത്രയായി. യാത്രകൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അനൂപും അനുവും ത്രയനന്ദയെയും ഒപ്പം കൂട്ടിയത്. അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്കെത്തി കൂട്ടുകാർക്കൊപ്പം പുതിയ ക്ലാസ്സിലേക്കു മാറുന്നതിന്റെ കൗതുകങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയായിരുന്നു യാത്രയിലുടനീളം കുഞ്ഞു ത്രയനന്ദ. പുതിയ ബാഗും വാട്ടർ ബോട്ടിലും പെൻസിൽ ബോക്സും ബുക്കുകളും വാങ്ങിയതിനെകുറിച്ച് വാതോരാതെ സംസാരിച്ചു.
പൊന്മുടിയിൽ നിന്നുള്ള തിരിച്ചിറക്കത്തിലെ 22 കൊടുംവളവുകളിലെ 21 എണ്ണവും താണ്ടി അവസാന വളവിലേക്ക് അടുക്കുന്നതിനു മുൻപുള്ള 200 മീറ്റർ ദൂരം പിന്നിടുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. ക്ഷണനേരം കൊണ്ട് വാഹനം മരത്തിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞു. 30 താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞ് കാറിന്റെ ടയറുകൾ മണ്ണിലുറച്ചു നിന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരും നാട്ടുകാരുമാണ് എല്ലാവരെയും കാറിനു പുറത്തെത്തിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഡോറുകൾ തുറക്കാൻ പറ്റാതെയായി.
റോഡിലെത്തിയ വനം വകുപ്പിന്റെ വാഹനത്തിൽ ആദ്യം ഗുരുതരമായി പരുക്കേറ്റ ത്രയ നന്ദയെ കയറ്റി. പിന്നാലെ മറ്റു വാഹനങ്ങളിൽ പരുക്കേറ്റ മറ്റ് 6 പേരെയും. ഒരു നിമിഷം പോലും പാഴാക്കാതെ ത്രയ നന്ദയെയും കൊണ്ട് വനം വകുപ്പ് വാഹനം 13 കിലോ മീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുഞ്ഞുജീവൻ രക്ഷിക്കാനായില്ല.
നാടിന്റെ ദുഃഖമായി ത്രയനന്ദ കല്ലറ ∙ കല്ലാർ–പൊന്മുടി റോഡിൽ ഉണ്ടായ കാർ അപകടത്തിൽ കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ മിതൃമ്മല ഗവ.ബോയ്സ് എച്ച്എസ്എസ് അധ്യാപകൻ അനീഷിന്റെയും ശാലുവിന്റെയും മകൾ ത്രയനന്ദ മരിച്ചുവെന്ന വിവരം നാടിനെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ അനീഷിന്റെ സഹോദരൻ അനൂപിനൊപ്പമാണ് ത്രയനന്ദ പൊന്മുടി കാണാൻ പോയത്. അനൂപിന്റെ ഭാര്യ അനു, മക്കളായ നിവേദ്, തീർഥ, മക്കളുടെ സുഹൃത്തുക്കളായ അഖിന, ഗോപിക എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അധ്യാപകനായ അനീഷും ശാലുവും വീട്ടിലായിരുന്നു. ശാലുവിനെ മരണവിവരം അറിയിച്ചിട്ടില്ല. ബുധനാഴ്ച കല്ലറ ഗവ.വിഎച്ച്എസ്എസിൽ രക്ഷിതാക്കളോടൊപ്പം ത്രയനന്ദ എത്തി 3–ാം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു. സ്കൂൾ തുറക്കുന്നതിന്റെ ഉത്സാഹത്തിലായിരുന്നു ത്രയനന്ദ എന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് നടപടികൾ ഇന്ന് പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിക്കും.
English Summary:
A family trip to the popular tourist destination Ponmudi turned tragic for a group from Kaller. Their return journey from Ponmudi ended in a devastating car accident on the winding mountain roads, resulting in the loss of a young life and injuries to others.
mo-auto-road-accidents-in-kerala mo-news-common-latestnews 7d1untr8m0r37qu8ro6vg5qutf 2pj0g9v7p939efrp98iqrgnmpf-list mo-news-common-thiruvananthapuramnews mo-travel-ponmudi 5hv0111jrbovtrlrjh7rarp79u-list mo-thiruvananthapuram-vithura mo-news-common-keralanews
Source link


