test del 2

ഹോർമുസ് കടലിടുക്കിൽ സ്ഥിരമായ ടോൾ ഏർപ്പെടുത്താൻ നീക്കം; ഇറാൻ – ഒമാൻ ചർച്ച, എണ്ണവില ഇനിയും ഉയരുമോ?


ടെഹ്‌റാൻ/ മസ്‌ക്കത്ത് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സ്ഥിരമായ ടോൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇറാനും ഒമാനും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസിൽ ‘സുസ്ഥിരമായ സുരക്ഷയും’ സുരക്ഷിതമായ സമുദ്ര ഗതാഗതവും ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് രൂപീകരിക്കാനാണ് ചർച്ചകളെന്നാണ് റിപ്പോർട്ട്. ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഗതാഗത തടസ്സങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം.ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ പാതകളിലൊന്നാണ് ഹോർമുസ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും ഏഷ്യയിലേക്കും യൂറോപ്പിലേക്കും എത്തുന്നത് ഈ പാത വഴിയാണ്.റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതു പോലുള്ള സ്ഥിരമായ നികുതി സംവിധാനം നടപ്പിലായാൽ അത് ആഗോള എണ്ണവില ഉയരാൻ കാരണമാകും. കപ്പൽ കമ്പനികൾക്ക് ട്രാൻസിറ്റ് ചാർജുകൾ നൽകേണ്ടി വരുന്നത് ചരക്ക് നീക്കത്തിന്റെ ചെലവ് വർധിപ്പിക്കുകയും ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ഇന്ധനവില വർധനവിനും പണപ്പെരുപ്പത്തിനും ഇടയാക്കും.അതേസമയം അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം ഹോർമുസ് പോലുള്ള അന്താരാഷ്ട്ര പാതകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നികുതി ചുമത്തുന്നത് തെറ്റാണെന്ന വാദവുമായി യുഎസ് രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം ‘നിയമവിരുദ്ധവും’ ‘ലോകത്തിന് ഭീഷണിയുമാണെന്ന്’ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചു.


Source link

Back to top button