test del 3

കൂലിവർധനയ്ക്കായി ‘ഭായ്‌ലഹള’: പറ്റില്ലെന്ന് കരാറുകാരും; പ്രതിസന്ധി


പാവറട്ടി ∙ ഭീമമായ കൂലിവർധന ആവശ്യപ്പെട്ട് പാവറട്ടിയിൽ അതിഥിത്തൊഴിലാളികൾ പണിമുടക്കി. സംഭവത്തിൽ നിർമാണ മേഖലയിലെ കരാറുകാരും തൊഴിലുടമകളും പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പാവറട്ടി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. ഇവിടെയാണ് പല സ്ഥലങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾ കൂട്ടം കൂടി തൊഴിലിനായി നിൽക്കാറ്. ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിച്ച് ഹെൽപർക്ക് 1400 രൂപയാണ് കൂലി ആവശ്യപ്പെട്ടത്. ഇൗ തുക നൽകാതെ തൊഴിലെടുക്കാൻ കഴിയില്ലെന്ന് ഇവർ പറഞ്ഞു. അതിഥിത്തൊഴിലാളിക്ഷാമം മൂലമുണ്ടായ വർധിച്ച ഡിമാൻഡ് ഇവർ മുതലെടുത്തു. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമാണ മേഖല തളർച്ചയിലാണെന്നും ഹെൽപർക്ക് ഭീമമായ കൂലി നൽകിയാൽ തൊഴിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാകുമെന്നും അതിഥിത്തൊഴിലാളികൾക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കരാറുകാരനായ സാംസൺ ചിരിയങ്കണ്ടത്ത് പറഞ്ഞു. പഞ്ചായത്തും പൊലീസും അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കരാറുകാരും തൊഴിലുടമകളും ആവശ്യപ്പെട്ടു.


Source link

Back to top button