NATIIONAL

‌‌കമ്മിൻസിന്റെ ഏറിൽ ജാൻവി‌യുടെ ‘ഒരൊറ്റയടി’, പന്തിനൊപ്പം പറന്ന് ഫോണും; ക്ഷമാപണം നടത്തി താരം– വൈറൽ വിഡിയോ


ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമായി സൗഹൃദ ക്രിക്കറ്റ് കളിക്കുന്നതിനിടെ സമീപം നിന്ന ആളുടെ ഫോണിൽ പന്തുകൊണ്ടതിൽ ക്ഷമാപണവുമായി ബോളിവുഡ് നടി ജാൻവി കപൂർ. ഹൈദരാബാദിലെ ഒരു മാളിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ, പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് ജാൻവി അടിക്കുന്നതും, ആ ഷോട്ട് അവിടെയുണ്ടായിരുന്ന ഒരാളുടെ ഫോണിൽ കൊള്ളുന്നതും കാണാം. ഇതിനു പിന്നാലെ, ഈ വ്യക്തിയോട് ക്ഷമാപണം നടത്തിക്കൊണ്ട് ജാൻവി കപൂർ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചു.ഭൂരിഭാഗം ആളുകളും ജാൻവിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതിനിടയിലാണ് പന്ത് ഒരാളുടെ ഫോണിൽ ഇടിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത നടൻ രൺവിജയ് സിൻഹ ഫോണും പന്തും നിലത്തുനിന്ന് എടുക്കുന്നതും, ആ പന്ത് അവിടെയുണ്ടായിരുന്ന വ്യക്തിക്ക് സമ്മാനമായി നൽകുന്നതും വിഡിയോയിൽ കാണാം.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rohann__45 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button