test del 3
സഞ്ജീവ് കൗശിക് പുതിയ ചീഫ് സെക്രട്ടറിയായേക്കും

തിരുവനന്തപുരം ∙ പുതിയ സർക്കാർ അധികാരമേറ്റതോടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാറ്റിനിയമനത്തിന് കളമൊരുങ്ങുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അടുത്തമാസം 30ന് വിരമിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സഞ്ജീവ് കൗശിക് പിൻഗാമിയാകുമെന്നാണു സൂചന. ഡപ്യൂട്ടേഷൻ പൂർത്തിയാക്കി സഞ്ജീവ് കൗശിക് കഴിഞ്ഞദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തെത്തി ചില ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.മുൻ സർക്കാരിനെതിരെ തുറന്ന പോരിനിറങ്ങി സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോക്, എൻ.പ്രശാന്ത് എന്നിവർ പുനഃപ്രവേശനം കാത്തുനിൽക്കുകയാണ്. ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി സസ്പെൻഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസമാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായ ശേഷം ഇരുവർക്കും നിയമനം നൽകാനാണ് ആലോചന.
Source link


