test del 5 copy of del 3
പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ

കണ്ണൂർ ∙ പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ആറുമാസത്തിനിടെ മൂന്നാം തവണയാണ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ഹൈക്കോടതിയാണ് അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ തേടി ജയിൽ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അനുവദിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.നവംബർ 25നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബർ 26ന് പരോൾ ലഭിച്ച് പുറത്തിറങ്ങി. പിന്നീട് പരോൾ ജനുവരി 11 വരെ നീട്ടി. തുടർന്ന് 15 ദിവസത്തേക്ക് കൂടി വീണ്ടും പരോൾ നീട്ടിയത്. ഇതോടെ ഒരു മാസം ജയിലിൽ കിടന്നപ്പോൾ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു. ഫെബ്രുവരിയിൽ വീണ്ടും 7 ദിവസത്തേക്ക് പരോൾ ലഭിച്ചു. അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിനു തുടർച്ചയായി അപേക്ഷിച്ചിരുന്നത്. ഇത്തവണ ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. പരോളിലായിരുന്നപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടത്തിയ പ്രകടനത്തിലും നിഷാദ് പങ്കെടുത്തു.
Source link


