test del 3

മിൽമ പാൽ വില 4 രൂപ കൂട്ടി; പാൽ ഉൽപന്നങ്ങൾക്കും വില കൂടും


തിരുവനന്തപുരം ∙ സംസ്ഥാനത്ത് മിൽമ പാൽ വില ലീറ്ററിന് 4 രൂപ വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വില വർധന ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകനു ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ ഉൽപന്നങ്ങൾക്കും വില വർധിക്കും. പിണറായി സർക്കാരിന്റെ അവസാനക്കാലത്ത് വില വർധിപ്പിക്കാൻ തീരുമാനമെടുത്തെങ്കിലും തിരഞ്ഞെടുപ്പായതിനാൽ നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്.


Source link

Back to top button