test del 3
മെലോനിക്ക് കിട്ടി മോദിയുടെ ‘മെലഡി’ മധുരം; കോളടിച്ചത് പാർലെയ്ക്ക്, ഓഹരിവിലയിൽ കുതിച്ചുകയറ്റം, ഒരു ട്വിസ്റ്റുണ്ട് – വിഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിലെ സൗഹൃദം എക്കാലത്തും ചർച്ചയാണ്. മോദിയുടെയും മെലോനിയുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്നും വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഇറ്റലി സന്ദർശിക്കുന്ന മോദി, മെലോനിക്ക് നൽകിയ ‘മധുര സമ്മാനവും’ വൻ ചർച്ചയായി. പാർലെ ‘മെലഡി’ ചോക്ലേറ്റുകളാണ് മോദി മെലോനിക്ക് സമ്മാനിച്ചത്. സമ്മാനം കൈമാറുന്ന വിഡിയോ മെലോനി എക്സിൽ പങ്കുവച്ചത് ചൂടപ്പം പോലെ വൈറൽ.വിഡിയോ പുറത്തുവന്നതോടെ ശരവേഗത്തിൽ ഓഹരിക്ക് 5.25 രൂപയിലേക്ക് മധുരക്കയറ്റം. ഓഹരിവില 5% കുതിച്ചെത്തിയത് അപ്പർ-സർക്യൂട്ടിൽ. ഓഹരികളുടെ പ്രതിദിന വിലക്കയറ്റത്തിന്റെ നിയന്ത്രണപരിധിയാണ് അപ്പർ-സർക്യൂട്ട്. പാർലെ ഇൻഡസ്ട്രീസ് ഓഹരിക്ക് ഇത് 5 ശതമാനമാണ്. പക്ഷേ, ഈ കഥയിൽ ചെറിയൊരു ട്വിസ്റ്റുണ്ട്. പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ പ്ലാനൊന്നുമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം, മെലോനിക്ക് മോദി ‘മെലഡി’ ചോക്ലേറ്റുകൾ നൽകിയതോടെ കമ്പനിക്ക് ആഗോള ശ്രദ്ധലഭിച്ചെന്ന് പാർലെ പ്രോഡക്ട്സ് അധികൃതർ പ്രതികരിച്ചു.
Source link


