test del 5 copy of del 3
ഇറാനെതിരായ യുദ്ധം: 42 യുഎസ് സൈനിക വിമാനങ്ങൾക്ക് ‘പണി കിട്ടി’; സൈനിക നീക്കങ്ങൾക്ക് ചെലവായത് 2.4 ലക്ഷം കോടി

വാഷിങ്ടൻ ∙ ഇറാനുമായി നടന്ന യുദ്ധത്തിൽ ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുഎസ് സൈനിക വിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ട്. രഹസ്യസ്വഭാവം, നിലവിലുള്ള പോരാട്ടങ്ങൾ, നാശനഷ്ടങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്തൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഈ നഷ്ടം ഇനിയും ഉയർന്നേക്കാമെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്രമായ വിലയിരുത്തൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുഎസ് കോൺഗ്രസിനും കമ്മിറ്റികൾക്കും നയപരവും നിയമപരവുമായ വിശകലനങ്ങൾ നൽകുന്ന സിആർഎസ്, വാർത്താ റിപ്പോർട്ടുകളും പ്രതിരോധ വകുപ്പിന്റെയും യുഎസ് സെൻട്രൽ കമാൻഡിന്റെയും പ്രസ്താവനകളും പരിശോധിച്ചാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
Source link


