LATEST NEWS

കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി; പാനൂരിൽ 13 വയസ്സുകാരന് പരുക്ക്


പാനൂർ∙ കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്കേറ്റു. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാദിൽ (13) നാണു പരുക്കേറ്റത്. കളിക്കുന്നതിനിടെയാണു സ്ഫോടനം നടന്നത്.നിർമാണത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാവാം സ്റ്റീൽ ബോംബെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല.


Source link

Back to top button