അദ്ധ്യാപികയ്ക്ക് മന്ത്രി നിയോഗം

കോങ്ങാട് എന്ന ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട പൊളിച്ചാണ് കെ.എ.തുളസി നിയമസഭയിലേക്ക് വിജയിച്ചുകയറിയത്. തൃശൂർ ജില്ലയിൽ അയ്യപ്പൻ കെ.എയുടെയും അമ്മിണി എം.കെയുടെയും മകളായി ജനനം. 1994ൽ കോൺഗ്രസിൽ അംഗമായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 2004ൽ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായി. എ.ഐ.സി.സി അംഗവുമായിരുന്നു. 2021 മുതൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2012- 17വരെ സംസ്ഥാന വനിത കമ്മിഷൻ അംഗമായിരുന്നു. ചരിത്രത്തിൽ പി.ജിയും യു.ജി.സി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ തുളസി കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ ജില്ലാ പഞ്ചായത്ത് ചേലക്കര ഡിവിഷൻ അംഗമായിരുന്നു. 2001ൽ ചേലക്കരയിൽ നിന്ന് നിയമസഭയിലേക്കും 2004ൽ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭർത്താവ്: വി.കെ.ശ്രീകണ്ഠൻ. എം.പി.
Source link
NEWS


