NEWS

സംസ്ഥാനത്ത് കാലവർഷം നേരത്തേ എത്തും; മഴ കനക്കുന്നു, ഇന്ന് 12 ജില്ലക്കാർക്ക് മുന്നറിയിപ്പ്


തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം മേയ് 26ഓടെ എത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചു. കൂടാതെ തെക്കു പടിഞ്ഞാറൻ – തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലുടനീളവും, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതചുഴി (cyclonic circulation) നിലനിൽക്കുന്നു. ഈ ചക്രവാതചുഴിയിൽ നിന്ന് തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ വരെ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, റാ യലസീമ എന്നിവയ്ക്ക് മുകളിലൂടെ ന്യൂനമർദ്ദ പാത്തി (trough) രൂപപ്പെട്ടിരിക്കുന്നു.


Source link
NEWS

Back to top button