test del 5 copy of del 3

‘ ചെരിപ്പുപോലുമില്ലാതെ പുറത്തേക്കോടുമ്പോൾ ടോയ്‌ലറ്റിനടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിനെക്കണ്ടു, അതിനെയുമെടുത്ത് ചാടിയിറങ്ങി; നിമിഷങ്ങൾക്കകം കോച്ച് പൂർണമായും കത്തി’


ന്യൂഡൽഹി / കൊല്ലം ∙ തിരുവനന്തപുരം – ‍ഡൽഹി രാജധാനി എക്സ്പ്രസിലെ തീപിടിത്തത്തിൽ ലഗേജ് പൂർണമായി നഷ്ടപ്പെട്ടവരെ മതിയായ നഷ്ടപരിഹാരത്തിനു നടപടിയെടുക്കാതെ, 5000 രൂപ വീതം നൽകി റെയിൽവേ പറഞ്ഞുവിട്ടെന്നു പരാതി. മലയാളികളായ എം.അഭിലാഷ്, എ.അഭിജിത്ത്, മേരി സീന എന്നിവരടക്കം 35 പേർ സമീപ സ്റ്റേഷനായ രാജസ്ഥാനിലെ കോട്ടയിൽ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും അധികൃതർ ആവശ്യം ചെവിക്കൊണ്ടില്ല. പരാതികളും നാശനഷ്ടങ്ങളുടെ വിവരങ്ങളും റെയിൽവേയുടെ ഔദ്യോഗിക സൈറ്റിലൂടെ അറിയിക്കാനായിരുന്നു നിർദേശം.ട്രെയിനിൽ ഉണർന്നിരുന്നവർ തീകണ്ടു ബഹളം വച്ചതോടെയാണ് എല്ലാവർക്കും രക്ഷപ്പെടാനായതെന്നു ബി–2 കോച്ചിലുണ്ടായിരുന്ന കൊല്ലം പുത്തൂർ പഴയചിറ സ്വദേശി ലിനു പാപ്പച്ചൻ പറഞ്ഞു. കരസേനയിൽ ഹവിൽദാറായ ലിനു അവധി കഴിഞ്ഞ് ജോലിസ്ഥലമായ പഞ്ചാബിലേക്കു പോകുകയായിരുന്നു. കോച്ച് അറ്റൻഡർ പറഞ്ഞിട്ടാണ് യാത്രക്കാരെ ഉണർ‍ത്തിയതെന്നു ബി–4 കോച്ചിലുണ്ടായിരുന്ന കൊല്ലം നെടിയവിള സ്വദേശി ഹവിൽദാറായ സനു എൽ.രാജ് പറഞ്ഞു.


Source link

Back to top button