നല്ല പോത്തിറച്ചി കിട്ടാനില്ല, പകരം ബീഫെന്ന പേരിൽ നാട്ടുകാരെ പറ്റിച്ച് വിൽക്കുന്നത് വേറൊരു ജീവിയുടെ ഇറച്ചി

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാസങ്ങളായി പോത്തിറച്ചി ലഭ്യത പൂർണ്ണമായും നിലച്ച മട്ടിൽ ജനങ്ങൾ പ്രതിസന്ധിയിൽ. പോത്തിറച്ചി മാത്രം വിൽപന നടത്തിയിരുന്ന മുള്ളൻകൊല്ലിയിലെ ഗ്രാമീൺ മാർക്കറ്റിലെ സ്റ്റാൾ അടച്ചുപൂട്ടിയതോടെയാണ് ഈ മേഖലയിൽ ക്ഷാമം രൂക്ഷമായത്. ഇതോടെ പുൽപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും പോത്തിറച്ചി എന്ന പേരിൽ ഗുണനിലവാരമില്ലാത്ത മറ്റ് ഇറച്ചികൾ വിൽപന നടത്തുന്നതായി പരക്കെ പരാതിയുണ്ട്.
വിലവർദ്ധനവും കന്നുകാലിക്ഷാമവും
കടുത്ത വേനലും വരൾച്ചയും കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും കന്നുകാലികളെ എത്തിക്കുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആവശ്യത്തിന് പോത്തുകളെ കിട്ടാനില്ലാത്തതും, ഉള്ളവയ്ക്ക് ക്രമാതീതമായി വില ഉയർന്നതും പ്രാദേശിക കശാപ്പുകാരെ വലിയ പ്രതിസന്ധിയിലാക്കി.
ഒരു മാസം മുൻപ് ഗ്രാമീൺ മാർക്കറ്റിൽ കിലോയ്ക്ക് പോത്തിറച്ചി വില ഒറ്റയടിക്ക് 40 രൂപ ആക്കി ഉയർത്തിയതിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് വിപണനം മാസങ്ങളായി നിർത്തിവെച്ചത്.
Source link
NEWS


