test del 4 copy of del 3

എ.പി.അനിൽകുമാർ വണ്ടൂരിലെ ‘ആറാം തമ്പുരാൻ’: ആറാം തവണയും ജയം, മൂന്നാം തവണയും മന്ത്രി


വണ്ടൂർ ∙ ഗവ.ഹോമിയോപ്പതിക് കാൻസർ ആശുപത്രിയും താലൂക്ക് ആശുപത്രിയും വണ്ടൂർ ടൗൺ സ്ക്വയറും കേരളാംകുണ്ട് വെള്ളച്ചാട്ട ടൂറിസം വികസനവും ഉൾപ്പെടെ നിയോജകമണ്ഡലത്തെ സംസ്ഥാന ശ്രദ്ധയിലേക്കുയർത്തിയ എ.പി.അനിൽകുമാർ മൂന്നാം തവണയും മന്ത്രിയാകുമ്പോൾ ആവേശത്തിലാറാടുകയാണു നാട്.രാഹുൽ ഗാന്ധി എംപിയെയും പ്രിയങ്ക ഗാന്ധി എംപിയെയും വയനാട് ലോക്സഭാ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ നേതൃനിരയിൽ പങ്കുവഹിച്ചതോടെ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2004ൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, സാംസ്കാരിക, യുവജനക്ഷേമ മന്ത്രിയും 2011ൽ പട്ടികജാതി പിന്നാക്കക്ഷേമ, വിനോദ സഞ്ചാര മന്ത്രിയുമായിരുന്നു.


Source link

Back to top button