test del 4 copy of del 3

13ൽ 12 സീറ്റ്; കോഴിക്കോട് ജില്ലയിൽനിന്ന് മന്ത്രിയില്ല, കോൺഗ്രസിലും ലീഗ് അണികളിലും പ്രതിഷേധം


കോഴിക്കോട് ∙ 13ൽ 12 സീറ്റും യുഡിഎഫ് നേടിയിട്ടും കോഴിക്കോട് ജില്ലയിലെ ഒരു ജനപ്രതിനിധിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ പ്രാദേശിക കോൺഗ്രസിലും ലീഗ് അണികളിലും അമർഷം പുകയുന്നു. പാറയ്ക്കൽ അബ്ദുല്ലയെ രണ്ടര വർഷത്തിനു ശേഷം ടേം വ്യവസ്ഥയിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയെങ്കിലും അണികളെ തൃപ്തിപ്പെടുത്താൻ പ്രഖ്യാപനത്തിന് കഴിഞ്ഞില്ല. മലപ്പുറം കഴിഞ്ഞാൽ ലീഗിന് നിലവിൽ ഏറ്റവും കുടുതൽ എംഎൽഎമാർ ഉള്ള ജില്ലയാണ് കോഴിക്കോട്. മത്സരിച്ച ആറിൽ ആറ് പേരും ജയിച്ചു. കോൺഗ്രസ് കാൽനൂറ്റാണ്ടിന് ശേഷം വൻതിരിച്ചുവരവ് നടത്തിയ ജില്ലയായ കോഴിക്കോട് നിന്നുള്ള ഒരു എംഎൽഎയ്ക്ക് എങ്കിലും മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 25 വർഷമായി ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് എംഎൽഎ പോലുമുണ്ടായിരുന്നില്ല. പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്ന നടപടിയാണ് കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംസ്ഥാനനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ജില്ലയിലെ യുഡിഎഫിലെ പൊതുവികാരം.


Source link

Back to top button