test del 4 copy of del 3
മാസ് എൻട്രിയായി നടന്നു വന്ന് ചാണ്ടി ഉമ്മൻ: ‘ലൂസിഫറിലെ’ സ്റ്റീഫൻ നെടുമ്പള്ളിയെന്ന് അണികൾ

യുഡിഎഫ് മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് നേരിട്ട് കാണാൻ എത്തിയ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ വേറിട്ട യാത്ര സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ജഗതിയിലെ വീട്ടിൽ നിന്ന് സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് അദ്ദേഹം നടന്നു വരികയായിരുന്നു. ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം അണികൾക്കൊപ്പം മാസ്സ് ആയി നടന്നു വരുന്ന രംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ചാണ്ടി ഉമ്മന്റെ ഈ വരവെന്നാണ് ആരാധകരും സോഷ്യൽ മീഡിയയും ഒരേസ്വരത്തിൽ പറയുന്നത്.തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽക്കേ വേറിട്ട പ്രചാരണ ശൈലി കൊണ്ടു ശ്രദ്ധേയനായിരുന്നു ചാണ്ടി ഉമ്മൻ. വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കി സൈക്കിളിലായിരുന്നു അദ്ദേഹം വോട്ട് ചോദിച്ചെത്തിയത്. പോസ്റ്ററുകൾ പോലും ഒട്ടിക്കാതെയുള്ള ചാണ്ടി ഉമ്മന്റെ പ്രചാരണ രീതിക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിച്ചത്.
Source link


