NATIIONAL

‘ങേ, അതെപ്പോ..?’ ടോസിനു പിന്നാലെ ഗില്ലിനോട് സംസാരിക്കുമ്പോൾ രവി ശാസ്ത്രിയുടെ അബദ്ധം


കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിൽ ശനിയാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ മത്സരത്തിന്റെ ടോസിനിടെ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ രവി ശാസ്ത്രിക്ക് നാക്കുപിഴ. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപ് 12 മത്സങ്ങളിൽനിന്ന് 16 പോയിന്റാണ് ഗുജറാത്തിനുണ്ടായിരുന്നത്. 18 പോയിന്റാണ് പ്ലേഓഫ് ഉറപ്പിക്കാൻ വേണ്ടത്. കൊൽക്കത്തയ്ക്കെതിരായ മത്സരം തോറ്റതോടെ ഇന്നലെയും അവർക്ക് പ്ലേഓഫ് ഉറപ്പിക്കാനായില്ല. 13 മത്സരങ്ങളിൽനിന്ന് 16 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽനിന്ന് 16 പോയിന്റുള്ള ആർസിബിയാണ് ഒന്നാമത്. ഞായറാഴ്ച പഞ്ചാബ് കിങ്സിനെതിരെ വിജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കഴിഞ്ഞവർഷത്തെ ചാംപ്യന്മാരായ ആർസിബി മാറും. ഗുജറാത്തും പ്ലേഓഫ് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 22 സിക്സും 12 ഫോറും അടങ്ങുന്നതാണ് കൊൽക്കത്ത ഇന്നിങ്സ്. സീസണിൽ കൊൽക്കത്തയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (49 പന്തിൽ 85), ജോസ് ബട്‌ലർ (35 പന്തിൽ 57), സായ് സുദർശൻ (28 പന്തിൽ 53 നോട്ടൗട്ട്) എന്നിവരിലൂടെ ഗുജറാത്ത് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.സ്കോർ: കൊൽക്കത്ത 20 ഓവറിൽ 2ന് 247. ഗുജറാത്ത് 20 ഓവറിൽ 4ന് 218.


Source link

Back to top button