test del 5 copy of del 3

അന്ന് നശിപ്പിക്കാൻ പറഞ്ഞു; ഇന്ന് അമേരിക്കയിൽ ആഘോഷമായി ഇന്ത്യൻ മാമ്പഴം, ഇത് ‘മധുര പ്രതികാരം’


കൃത്യം ഒരുവർഷം മുൻപാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴങ്ങൾക്ക് യുഎസ് അധികൃതർ അനുമതി നിഷേധിച്ചത്. സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളങ്ങളിൽ എത്തിയ മാമ്പഴങ്ങൾ നശിപ്പിക്കാനോ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകാനോ അവർ ആവശ്യപ്പെട്ടു. മറ്റു മാർഗങ്ങളില്ലാതെ മാമ്പഴങ്ങളെല്ലാം നശിപ്പിക്കേണ്ടിയും വന്നു. 15 ലോഡ് മാമ്പഴങ്ങൾ നശിപ്പിച്ചതോടെ നഷ്ടം കോടികൾ.ഇന്ത്യൻ മാമ്പഴങ്ങൾ സ്പെഷ്യൽ ആകാൻ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത പ്രതികരിച്ചു. ഇത് ‘മാമ്പഴ നയതന്ത്രം’ ആണെന്ന് അഭിപ്രായപ്പെട്ട ഗുപ്ത, 2006ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ഇന്ത്യയിലെത്തിയപ്പോൾ കഴിച്ച അൽഫോൻസോ മാമ്പഴത്തിന്റെ സ്വാദിനെ പ്രകീർത്തിച്ച കാര്യവും ഓർത്തെടുത്തു. ബുഷിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് വൻതോതിൽ ഒഴുകിത്തുടങ്ങിയത്.ഈ ഓഫിസറാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സർട്ടിഫൈ ചെയ്തു നൽകേണ്ടിയിരുന്നത്. ഓഫിസർ തെറ്റായ പിപിക്യു203 ആണ് നൽകിയതെന്നും ഇതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചിരുന്നു.


Source link

Back to top button