test del 3

ദേശീയപാത നിർമാണത്തിൽ അനാസ്ഥ; മഴയിൽ പണി വെള്ളത്തിലാകുമോ? ഓട നിർമിക്കാൻ ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ്


ആലപ്പുഴ ∙ ഒറ്റപ്പെട്ട വേനൽമഴ ദേശീയപാതയിലെ പല ഇടങ്ങളെയും വെള്ളക്കെട്ടിലാക്കിയതോടെ കാലവർഷം ആരംഭിച്ചാൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് ആശങ്ക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ദേശീയപാത നിർമാണം നടക്കുന്ന പല മേഖലകളും വെള്ളക്കെട്ടിലായേക്കും. സർവീസ് റോ‍ഡുകളിൽ ചെളി നിറയുന്നതും അടിപ്പാതകളും മറ്റും വെള്ളത്തിൽ മുങ്ങുന്നതും ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതും ജില്ലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പൊഴികളും തോടുകളും തമ്മിലുണ്ടായിരുന്ന ബന്ധം വിഛേദിച്ചു കൊണ്ടുള്ള ദേശീയപാതയിലെ ബൈപാസ് നിർമാണം നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കുമെന്ന് പരാതി ഉയർന്നു കഴിഞ്ഞു. വെള്ളക്കെട്ടുണ്ടായാൽ വഴിയും കുഴികളും തിരിച്ചറിയാൻ സാധിക്കാതായാൽ ഗതാഗതക്കുരുക്ക് വർധിക്കാനും അപകടങ്ങൾക്കും സാധ്യതയുണ്ട്. ഓടകൾക്കു വീതി കുറവായതും റോഡിനെക്കാൾ ഓട ഉയർന്നു നിൽക്കുന്നതുമെല്ലാം പ്രതികൂല ഘടകങ്ങളാണ്. ബൈപാസിലെ നിർമാണങ്ങൾ 7കിലോമീറ്ററോളം നീളമുള്ള ബൈപാസിൽ പല തരത്തിലുള്ള നിർമാണങ്ങൾ നടത്തിയപ്പോഴാണു നീരൊഴുക്ക് തടസ്സപ്പെട്ടത്. കുതിരപ്പന്തിയിൽ വലിയതോടു മൂടി ബൈപാസിന്റെ തൂണുകൾ നിർമിച്ചു. ഇവിടെ ഓട നിർമാണവും തുടങ്ങി. അതോടെ ഇരുവുകാട്, മുല്ലാത്ത് വളപ്പ്, വലിയമരം, മുനിസിപ്പൽ സ്റ്റേഡിയം, ആലിശ്ശേരി തുടങ്ങി 15 വാർഡുകൾ കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടിലായി. വലിയതോട് വഴിയുള്ള വെള്ളം വാടപ്പൊഴിയിലൂടെയാണ് കടലിൽ പതിച്ചിരുന്നത്. ഇതിനു തടസ്സം നേരിട്ടപ്പോൾ എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയുമായി ചർച്ചനടത്തി പരിഹാര മാർഗങ്ങൾ തീരുമാനിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ വലിയതോടിന്റെ സമീപത്തെ വാർഡുകളിൽ വെള്ളക്കെട്ടുണ്ടായി.കൊമ്മാടി ജംക്‌ഷൻ മുതൽ മുളക്കട വരെ 3.5 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡിന്റെ ഓട നിർമിക്കാൻ തോടുകൾ മൂടുകയായിരുന്നു. 4 മീറ്ററിലേറെ വീതിയുണ്ടായിരുന്ന തോടുകളാണു മൂടിയത്. തുടർന്നു ഇവിടെ നാലടി വീതിയിൽ പുതിയ ഓട നിർമിച്ചു. പക്ഷേ ഇതും അശാസ്ത്രീയ നിർമാണമെന്നു നാട്ടുകാർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലകളിലെല്ലാം വെള്ളക്കെട്ടുണ്ടാകുകയും നൂറു കണക്കിനു കുടുംബങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.


Source link

Back to top button