test del 3
വി.ഡി.സതീശന്റെ ഫ്ലെക്സ് ബോർഡുമായി വധുവിന്റെ ബന്ധു കല്യാണ വേദിയിൽ; സദസ്സിൽ ആരവം

കോട്ടയം ∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന്റെ ആഘോഷം വിവാഹ വേദിയിലും. ഇന്നലെ പൊടിമറ്റം സെന്റ് മേരീസ് ഹാളിൽ കാഞ്ഞിരപ്പള്ളി കളരിക്കൽ കെ.എച്ച് അഷ്റഫലിയുടെയും നജ്മയുടെയും മകൾ സുരയ്യയുടെയും മൂവാറ്റുപുഴ കുന്നുംപുറത്തുവീട്ടിൽ മക്കാർ അലിയാരുടെയും ജസീലയുടെയും മകൻ അസ്‌ലത്തിന്റെയും വിവാഹ വേദിയിലാണ് ആഘോഷം നടന്നത്. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പാർട്ടി പ്രഖ്യാപിച്ച സമയം അദ്ദേഹത്തെ അനുമോദിച്ചു കൊണ്ടുള്ള ഫ്ലെക്സ് ബോർഡുമായി വധുവിന്റെ ബന്ധു കല്യാണ വേദിയിൽ എത്തിയത് കൗതുക കാഴ്ചയായി.
Source link


