test del 4 copy of del 3
സിൽവർലൈൻ കേസ് പിൻവലിക്കും; റബർ കർഷകർക്ക് താങ്ങാവും: വി.ഡി.സതീശൻ അന്നു പറഞ്ഞത്

കോട്ടയം ∙ കേരളം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിച്ചു കൊണ്ടാണു വി.ഡി.സതീശന്റെ പുതുയുഗ യാത്ര ജനശ്രദ്ധ പിടിച്ചുപറ്റിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി സംവദിച്ചു പ്രശ്നങ്ങൾ പഠിച്ചതും അവയ്ക്കു യാത്രയിൽ തന്നെ പരിഹാരങ്ങൾ നിർദേശിച്ചതും യാത്രയെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കി. ആ യാത്ര കോട്ടയത്ത് എത്തിയപ്പോൾ സതീശൻ ഉറപ്പോടെ പറഞ്ഞ കാര്യങ്ങൾ നാട് ഹൃദയം കൊണ്ട് സ്വീകരിച്ചു എന്നതിന്റെ തെളിവ് കൂടിയായി യുഡിഎഫിന്റെ മിന്നും വിജയം. റബർ, സിൽവർലൈൻ, കർഷകരുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസം തുടങ്ങി കോട്ടയത്തെ പല പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിച്ചാണ് അന്ന് പ്രതിപക്ഷ നേതാവ് യാത്ര നയിച്ചത്.
Source link


