test del 3
വി.ഡി.സതീശൻ മുഖ്യമന്ത്രി, മിഠായിത്തെരുവിൽ ഇരട്ടി മധുരം; ഹൽവ ഫ്രീയായി നൽകി ഷാഹുൽ ഹമീദ്

കോഴിക്കോട് ∙ ‘കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയായി വന്നാൽ കോഴിക്കോട്ട് എന്റെ കടയിൽ വരുന്നവർക്കെല്ലാം ഹൽവ ഫ്രീ’ – കോഴിക്കോട് മിഠായിത്തെരുവിലെ കൈരളി സ്വീറ്റ്സ് ഉടമ ഷാഹുൽ ഹമീദ് ബുധനാഴ്ച രാവിലെയാണ് ഈ പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ പ്രഖ്യാപനത്തിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ വാക്കു പാലിച്ച് ഷാഹുൽ ഹമീദ് വിതരണം ചെയ്തത് കിലോക്കണക്കിന് അലുവ.ഫുട്ബോൾ താരം ലയനൽ മെസ്സിയുടെ ആരാധകൻ കൂടിയാണ് ഷാഹുൽ ഹമീദ്. ലോകകപ്പിൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന വിജയിച്ചപ്പോഴും ഇത്തരത്തിൽ വൻതോതിൽ അലുവ വിതരണം ചെയ്ത് കൈരളി സ്വീറ്റ്സ് ശ്രദ്ധ നേടിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലും യുഡിഎഫ് നേതാവ് എന്ന നിലയിലും മറ്റും സതീശൻ നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടാണ് അദ്ദേഹത്തോട് ഒരു ഇഷ്ടക്കൂടുതൽ തോന്നിയതെന്നും ഷാഹുൽ ഹമീദ് പറയുന്നു.
Source link


