test del 4 copy of del 3
കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടൽ: ഉഷയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു

അമ്പലപ്പുഴ ∙ പുന്നപ്ര നാൽപതിൽച്ചിറ ഉഷാ ജോസഫിന്റെ കുടുംബത്തിന്റെ പാതിവഴിയിൽ നിലച്ച വീടിന്റെ നിർമാണം കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് പുനരാരംഭിച്ചു. വൈകാതെ വീട് പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് കുടുംബത്തെ താമസിപ്പിക്കാൻ വേണു ഗോപാലിന്റെ ഓഫിസ് പുന്നപ്ര തെക്ക് പഞ്ചായത്തിനെയും പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി.ഉഷയുടെ വീട് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് കെ.സി ഉറപ്പു നൽകിയിരുന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം കട്ടിള വയ്പ് കർമം നടത്തി. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ഉണ്ണിക്കൃഷ്ണൻ, കോൺഗ്രസ് പ്രവർത്തകരായ പി.എ.കുഞ്ഞുമോൻ, പി. രംഗനാഥൻ, എസ്. ഗോപകുമാർ, യയോധരൻ എന്നിവർ പങ്കെടുത്തു.
Source link


