test del 4 copy of del 3
ഒരു ഗ്രാമിലും ‘കണ്ണഞ്ചിപ്പിക്കുന്ന ലാഭം’, കേന്ദ്ര നീക്കം ഗൾഫിന് ‘സുവർണാവസരം’; വിദേശത്തു നിന്ന് നികുതിയില്ലാതെ എത്ര സ്വർണം കൊണ്ടുവരാം?

ദുബായ്∙15% തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചതോടെ സ്വർണ വിൽപനയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഗൾഫ് രാജ്യങ്ങൾ. കേന്ദ്ര ബജറ്റിൽ തീരുവ 6 ശതമാനമായി കുറച്ചതോടെ ദുബായ് ഉൾപ്പെടെ ഗൾഫ് മേഖലയിലെ ജ്വല്ലറികൾക്കു കോടികളുടെ ബിസിനസ് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയിൽ ഉയർന്ന നികുതി ഈടാക്കിയിരുന്നപ്പോൾ പ്രവാസികളും സന്ദർശക വീസയിൽ എത്തുന്നവരും വൻ തോതിൽ സ്വർണം നാട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. ഇന്ത്യയിൽ 14,850 രൂപ ഗ്രാമിനു വില നൽകുമ്പോൾ ദുബായിൽ 13,495 രൂപയാണു വില. ഒരു ഗ്രാമിൽ മാത്രം 1400 മുതൽ 1500 രൂപ വരെയാണു വ്യത്യാസമുള്ളത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇ ഈടാക്കുന്ന 5 ശതമാനം വിൽപന നികുതിയുടെ ഒരു ഭാഗം മടക്കയാത്രയിൽ തിരികെ ലഭിക്കും. നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുപോകാവുന്ന സ്വർണാഭരണത്തിന്റെ തൂക്കം സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷന്മാർക്ക് 20 ഗ്രാമും ആണ്.
Source link


